Tuesday, August 11, 2015

പ്രവേശനോത്സവം 2015-16

                 ചാത്തന്നൂര്‍ ബി. ആര്‍. സിയുടെ ആഭിമുഖ്യത്തില്‍ 2015 - 16 അദ്ധ്യയന വര്‍ഷത്തെ സ്കൂള്‍ പ്രവേശനോത്സവം എല്ലാ സ്കൂളുകളിലും വളരെ വിപുലമായി തന്നെ ആഘോഷിക്കുകയുണ്ടായി. ചാത്തന്നൂര്‍ ഗവ. എല്‍. പി. എസ്സില്‍ വച്ച്  നടത്തിയ ഉപജില്ലാതല പ്രവേശനോത്സവത്തിന്‍റെ ഉദ്ഘാടനം ബഹുമാന്യനായ എം. എല്‍. എ. ശ്രീ. ജി. എസ്. ജയലാല്‍ നിര്‍വഹിക്കുകയുണ്ടായി. 
                 നവാഗതരെ കിരീടം അണിയിച്ചും മധുരം നല്‍കിയും സ്വീകരിക്കുകയുണ്ടായി. പല വര്‍ണ്ണങ്ങളിലുള്ള ബലൂണുകളും അക്ഷര കാര്‍ഡുകളും പിടിച്ചുകൊണ്ടുള്ള കുട്ടികളുടെ ഘോഷയാത്ര വളരെ നയനാനന്ദകരമായിരുന്നു.

No comments:

Post a Comment