Wednesday, February 6, 2013

From teacher training sessionsat Chathannoor BRC

                                                          അപായമണി 

                                രജിത കെ           ടീച്ചര്‍ ഗവ എല്‍ പി എസ്‌  പാരിപ്പള്ളി

ഘോരമാം ചുണ്ടിലെ ചോര നിറത്തിന്റെ
തീക്ഷ്ണത കണ്ടു ഞാന്‍ ഞെട്ടി
ഞാന്‍ അറിയുന്നു തിരിച്ചറിയുന്നു
അതെന്നുടെ ചോരയാണെന്ന്
കൊത്തിപ്പറിച്ചു എന്‍ കരള്‍ നീ
ചോര നിറഞ്ഞെന്‍  ഉടലില്‍
ഇപ്പോള്‍ ഞാന്‍ വീണ്ടും അറിയുന്നു
ഞാന്‍ എത്രമേല്‍ കീഴ്പെട്ടു പോയി
നീയെന്നെ എത്രമേല്‍ പെടുത്തിയെന്നും
 മധുരം പറഞ്ഞു നീ അടുത്തുവന്നു
ലാഭ ക്കരാറുകള്‍ സന്ധി ചെയ്തു
ഉറക്കം നടിക്കാനായ്  കൂലി വാങ്ങി
മൃഗതുല്യ മാനുഷ നീ അതാ കേള്‍ക്കുന്നു
 ആഗോള വത്കരണത്തിന്‍  അപായമണി
 ഇപ്പോള്‍ ഞാന്‍ ആശിച്ചു പോകുന്നു
ഗാന്ധി പുനര്‍ജ്ജനിച്ചെങ്കില്‍  

1 comment: