27/06/2016 തിങ്കളാഴ്ച്ച ഹെലന്‍ കെല്ലര്‍ ദിനത്തോടനുബന്ധിച്ച് ബി.ആര്‍.സി.ചാത്തന്നൂരില്‍ പൂര്‍ണമായും അന്ധരും ബധിരരുമായ കുട്ടികളെ ആദരിച്ചു. കൊല്ലം ഡി.പി.ഒ. ശ്രീ.എസ്. ഷാജുവിന്‍റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ചാത്തന്നൂര്‍ ബി.പി.ഒ. ശ്രീ. ജി.വി.ചാക്കോ സ്വാഗതം പറഞ്ഞു. ചാത്തന്നൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി നിമ്മി പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. കുട്ടികളുമായി ബന്ധപ്പെട്ട എല്ലാ ആവശ്യങ്ങള്‍ക്കും പഞ്ചായത്തിനെ സമീപിക്കാമെന്നും പഞ്ചായത്തിന്‍റെ ഭാഗത്ത് നിന്നും എല്ലാ വിധ സഹായങ്ങളും നല്‍കുന്നതാണെന്നും ഉറപ്പു നല്‍കുകയും ചെയ്തു.
തുടര്‍ന്ന് പത്താം ക്ലാസ്സില്‍ ഉന്നത വിജയം കരസ്ഥമാക്കിയ മണിദാസ് എന്ന പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടിയെ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ട്രോഫി നല്‍കി ആദരിച്ചു. തുടര്‍ന്ന് പരിപാടിയുടെ സ്പോണ്‍സര്‍മാരിലൊരാളായ SBT യുടെ ചാരിറ്റി വിഭാഗം 'നിലാവ്' പ്രതിനിധി സംസാരിക്കുകയും കുട്ടികള്‍ക്ക് ബ്രെയിലീ കിറ്റ് വിതരണം ചെയ്യുകയും ചെയ്തു. തുടര്‍ന്ന് വിശിഷ്ടാതിഥി മുന്‍ എസ്.എസ്.എ. പ്രോഗ്രാം ഓഫീസറായ ശ്രീ. രഘുനാഥന്‍, ഡയറ്റ് ഫാക്കല്‍റ്റി ശ്രീ. കെ. സന്തോഷ് കുമാര്‍, എ.ഇ.ഒ. ശ്രീമതി സുനിത എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. തുടര്‍ന്ന് കേള്‍വി വൈകല്യമുള്ള കുട്ടികള്‍ക്ക് കിറ്റ് വിതരണം നടത്തി. IEDC RT ശ്രീമതി അഞ്ജലി നന്ദി പ്രകാശിപ്പിച്ചു. പരിപാടിയ്ക്ക് ഭക്ഷണം സ്പോണ്‍സര്‍ ചെയ്തത് കൊട്ടിയം കാനറാ ബാങ്ക് ആയിരുന്നു.
![]() |
| SSLC ഉന്നതവിജയം കരസ്ഥമാക്കിയ മണിദാസിനെ ആദരിക്കുന്നു |

No comments:
Post a Comment